കൊല്ലം : സമൂഹചർച്ചക്കായി നൽകിയിട്ടുള്ള കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഫോക്കസ് മേഖലകളെക്കുറിച്ചുള്ള ഏകദിന ശില്പശാല കർമ്മല റാണി ട്രെയിനിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ കൊല്ലം കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെയും സ്റ്റാഫ് അസോസിയേഷന്റെയും സഹകരണത്തോടെ നടന്നു. കൊല്ലം ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്‌സൻ ഡോ.ചിന്ത ജറോം മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം പ്രൊഫ.എസ്. വർഗീസ് വിഷയാവതരണം നടത്തി. റവ.ഡോ.ജോസഫ് ജോൺ, ഡോ.സി.എസ്.അനുജ, ഫാ. ബിനുതോമസ്, ഡി.സന്തോഷ് കുമാർ, ഡോ. സിന്ത മെന്റസ്, എസ്. മിൽട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.