കൊട്ടാരക്കര : ഗ്രന്ഥശാല സംഘം നെടുവത്തൂർ പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള ജനചേതന യാത്രയുടെ വിളംബര ജാഥ സംഘടിപ്പിക്കും. നേതൃസമിതി കൺവീനർ കെ.കുമാരനാണ് ജാഥാക്യാപ്ടൻ. 17ന് ഉച്ചക്ക് 2ന് പുത്തൂർ പബ്ളിക് ലൈബ്രറിയിൽ നിന്ന് തുടങ്ങുന്ന ജാഥ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ ഉദ്ഘാടനം ചെയ്യും. പുത്തൂർ പബ്ളിക് ലൈബ്രറി പ്രസിഡന്റ് ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. വിനോജ് വിസ്മയ, ബിനു പാപ്പച്ചൻ, മാറനാട് ശ്രീകുമാർ എന്നിവർ സംസാരിക്കും. തുടർന്ന് കല്ലുംമൂട്, പുല്ലൂർമുക്ക്, കൊഴുവൻപാറ, കോട്ടാത്തല സുരേന്ദ്ര സ്മാരക വായനശാല, പണയിൽ മലയാളീ ലൈബ്രറി, നെടുവത്തൂർ, നീലേശ്വരം, കിള്ളൂർ, അന്നൂർ എന്നിവിടങ്ങളിലെ ഗ്രന്ഥശാലകളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. വൈകിട്ട് 6ന് ആനക്കോട്ടൂർ സ്കൂൾ ജംഗ്ഷനിൽ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ ഉദ്ഘാടനം ചെയ്യും. ആനക്കോട്ടൂർ ദേശസേവിനി വായനശാല പ്രസിഡന്റ് അനീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ.കുമാരൻ, കോട്ടാത്തല ശ്രീകുമാർ, ഡി.പ്രതാപൻ, കെ.ശശികുമാർ, എസ്.എസ്.ആര്യ എന്നിവർ സംസാരിക്കും.