
അഞ്ചൽ: ചൊവ്വാഴ്ച രാത്രി പെരുങ്ങള്ളൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ ബസിടിച്ച് മരിച്ച കുളത്തൂപ്പുഴ ടിംബർ ഡിപ്പോയിൽ സൂര്യാലയത്തിൽ ബിന്ദുവിന്റെ (45) സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.
ഇടമുളയ്ക്കൽ കാഷ്യു കോർപ്പറേഷന്റെ ഫാക്ടറിയിലെ തൊഴിലാളിയായ ബിന്ദുവും ഭർത്താവ് പ്രസാദും മകളുടെ കല്യാണം പറയാൻ പോയി മടങ്ങവേയാണ് അപകടം. പിന്നാലെ വന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ബിന്ദു തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രസാദ് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: സൂര്യ, സൂരജ്. ചടയമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു.