കുണ്ടറ: കുണ്ടറ പ്ലാച്ചിമുക്കിൽ മണ്ണ് മാഫിയയുടെ അതിക്രമത്തിൽ തെരുവിലിറക്കപ്പെട്ട നിർദ്ധന കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ.പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു. കുണ്ടറ മണ്ഡലം പ്രസിഡന്റ് വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി സെക്രട്ടറി ആന്റണി ജോസ്, യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, ബ്ലോക്ക് പ്രസിഡന്റ് കെ.ബാബുരാജൻ, വി.ഓമനക്കുട്ടൻ, സി.പി.മന്മദൻ നായർ, നീരോഴിക്കൽ സാബു, കുണ്ടറ സുബ്രഹ്മണ്യൻ, വിളവീട്ടിൽ മുരളി, രാജു ഡി.പണിക്കർ, ഡോ. അനിൽരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുധാദേവി, സുരേഷ്, ബിനു, എം.ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.