 
കരുനാഗപ്പള്ളി: ചവറ ഗവ.കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുത്ത മുഹമ്മദ് സാലിഹിന് കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി സ്വീകരണം നൽകി. കോൺഗ്രസ് ഭവനിൽ കൂടിയ യോഗത്തിൽ വെച്ച് കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാജശേഖരൻ ഉപഹാരം നൽകി അനുമോദിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.അജയകുമാർ അദ്ധ്യക്ഷനായി.കർഷക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി .രവി , യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിയാസ് ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുഭാഷ് ബോസ്, പി.വി.ബാബു, സന്തോഷ് ബാബു, പെല്ലിപ്പുറം നാസർ, പി.എ.താഹ എന്നിവർ പങ്കെടുത്തു.