ekn

എഴുകോൺ : കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ എഴുകോണിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിലെ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ.ഡാനിയൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.വി.സുമലാൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.പി.കെ.ഗോപൻ, സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോ. ഡയറക്ടർ പി.ബീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, സ്കൂൾ സൂപ്രണ്ട് പി.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 55 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 40 ലക്ഷം രൂപ രണ്ട് ക്ലാസുമുറികൾ, സ്റ്റാഫ് റൂം, ശുചിമുറികൾ എന്നിവ ഉൾപ്പെടുന്ന ബ്ലോക്കിനും 15 ലക്ഷം രൂപ ലാബിനാവശ്യമായ കെട്ടിടം നിർമ്മിക്കുന്നതിനുമാണ്. ഡിവിഷൻ മെമ്പർ കൂടിയായ വി.സുമലാൽ മുൻകൈയെടുത്താണ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്.