tai
ഓൾ കേരളാടെയ്‌ലേഴ്‌സ് അസോസിയേഷൻ സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ ടെയ്ലറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്‌കരണ സെമിനാറിന്റെ ഉദ്‌ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു നിർവഹിക്കുന്നു

കൊല്ലം : ഓൾ കേരളാടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 42 -ാം സ്ഥാപകദിനം കുണ്ടറ ടെയ്ലറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ലഹരി വിരുദ്ധ സെമിനാറും എസ്.എച്ച്.ജി പഠന ക്ലാസും നടന്നു. അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ ബോധവത്‌കരണ സെമിനാറിന്റെ സംസ്ഥാനതല ഉദ്‌ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എം.സരസ്വതി അമ്മാളിന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി ജി.സജീവൻ, ട്രഷറർ എസ്.ഷാജി, എസ്.പശുപാലൻ, എം.നൂർജഹാൻ, കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. അഞ്ഞൂറിൽപ്പരം എസ്.എച്ച്.ജി കൺവീനർമാർ പങ്കെടുത്തു.