rl
കുലശേഖരപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുറുങ്ങപ്പളളി എസ്.എൻ ഓഡിറ്റോറിയത്തിൽ നടത്തിയ ഫൈലേറിയ നിർണയ ക്യാമ്പ്

തഴവ: ഫൈലേറിയ, മലേറിയ വിമുക്ത ഗ്രാമം തീവ്ര യജ്ഞത്തിന്റെ ഭാഗമായി കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എട്ട്, ഒൻപത് വാർഡുകളിലെ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളെയും പരിശോധനയ്ക്ക് വിധേയമാക്കി. രാവിലെ 10ന് ആരംഭിച്ച ക്യാമ്പിന് മെഡിക്കൽ ഓഫീസർ ലൈജു ,ഹെൽത്ത് ഇൻസ്പക്ടർമാരായ ജയ, സൂരജ്, സജീവൻ, രമേശ് ,ജെ.പി.എച്ച് ജാസ്മിൻ ,ആശാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ 50ൽ പരം തൊഴിലാളികളെത്തി. ഇന്ന് പത്താം വാർഡിൽ നവീന ജംഗ്ഷനിൽ ഫൈലേറിയ നിർണയ ക്യാമ്പ് നടക്കും.