jodo
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നൂറാംദിനാഘോഷത്തിന്റെ ഭാഗമായി ടൈറ്റാനിയം എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ പായസ വിതരണം യൂണിയൻ ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ചവറ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നൂറാം ദിവസം ടൈറ്റാനിയം എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ കമ്പനി പടിക്കൽ പായസം വിതരണം ചെയ്ത് ആഘോഷിച്ചു. പായസ വിതരണം യൂണിയൻ ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.ജർമിയാസ്, പന്മന ബാലകൃഷ്ണൻ, മാമൂലയിൽ സേതു കുട്ടൻ, മല്ലയിൽ സമദ്, യൂണിയൻ ഭാരവാഹികളായ പുന്തല അനിൽ, മാനാമ്പറ അൻസാരി, കെ. അനിൽകുമാർ കോലത്ത് അനന്തു, സുനിൽ, ഷിബു, സേതു ഇടവട്ടയിൽ,ദിലീപ് എന്നിവർ നേതൃത്വം നൽകി.