 
കൊല്ലം: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (കെ.എം.സി.എസ്.എ) ജില്ലാസമ്മേളനം പരവൂർ നഗരസഭാ ചെയർപേഴ്‌സൺ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വസന്തൻ വിഷയം അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം എ.കെ.ഹാഫിസും യാത്ര അയപ്പ് സമ്മേളനം അഡ്വ.ഗോപകുമാറും ഉദ്ഘാടനം ചെയ്തു. കോതേത്ത് ഭാസുരൻ മുഖ്യപ്രഭാഷണം നടത്തി. വാരിയത്ത് മോഹൻകുമാർ, പി.പ്രദീപ്, ഗോപകുമാർ, ചന്ദ്രസേനൻ, രാജു, ജയദീപ് എന്നിവർ പങ്കെടുത്തു.