
കൊല്ലം : ഉത്പാദിപ്പിക്കാത്ത ഊർജ്ജവും സംരക്ഷിക്കണമെന്ന ആശയം കൂടി ഉൾപ്പെടുത്തി ഊർജസംരക്ഷണശ്രമങ്ങളുടെ വ്യാപ്തി വിപുലപ്പെടുത്തണമെന്ന് വൈദ്യുതി ബോർഡ് മുൻ ജനറേഷൻ ഡയറക്ടർ കെ.രാധാകൃഷ്ണൻ പറഞ്ഞു.
ജലവൈദ്യുതിയും പാരമ്പര്യേതര വൈദ്യുതിയും അടക്കമുള്ള സ്രോതസുകളിൽ നിന്ന് കോടിക്കണക്കിന് യൂണിറ്റ് വൈദ്യുതിയാണ് ഓരോ വർഷവും നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഊർജസംരക്ഷണ ദിനത്തോടനുബന്ധിച്ച് കുണ്ടറ ഇളക്ട്രിക്കൽ ഡിവിഷന്റെ അഭിമുഖ്യത്തിൽ മുക്കട ജംഗ്ഷനിൽ സംഘടിപ്പിച്ച ബോധവത്കരണപരിപാടിയിൽ
സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ.
കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് ഉദ്ഘാടനം ചെയ്തു.
എക്‌സിക്യൂട്ടീവ് എൻജിഞ്ചിനീയർ ഐ.ബെനറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് സണ്ണി ജോസ് സ്വാഗതവും അസി. എൻജിഞ്ചിനീയർ എ.വി.ഹരിലാൽ നന്ദിയും പറഞ്ഞു.