photo
പുനലൂർ ശ്രീനാരായണ കോളേജിലെ വിദ്യാർത്ഥികൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഒരുക്കിയ ചിത്രപ്രദർശനം

കൊല്ലം : അനന്തപുരിയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ(ഐ.എഫ്.എഫ്.കെ) പുനലൂർ ശ്രീനാരായണ കോളേജിന്റെ കയ്യൊപ്പും! കോളേജിലെ കലാകാരൻമാരുടെ കൂട്ടായ്മയായ ആർട്ടോസ് ഫിയറാണ് മേളയിൽ ചിത്രപ്രദർശനം നടത്തി ശ്രദ്ധപിടിച്ചുപറ്റുന്നത്. സംവിധായകൻ രഞ്ജിത്താണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളായതുകൊണ്ടുതന്നെ മേളയിലെത്തുന്നവർ ചിത്രപ്ര‌ദർശനവും കണ്ടാസ്വദിക്കുന്നുണ്ട്. കോളേജിലെ വിദ്യാർത്ഥികളായ നിധീഷ്, ദേവനാരായണൻ, ജിതിൻ, നന്ദന എന്നിവരാണ് പ്രദർശനത്തിന് ചുക്കാൻപിടിക്കുന്നത്.