dcc-
കോൺഗ്രസ് കൊല്ലം അസംബ്ലി മണ്ഡലം നേതൃയോഗം ഡി.സി.സി ഓഫീസിൽ വി. എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : വോട്ടുചെയ്ത് ജയിപ്പിച്ച കേരള ജനതയ്ക്ക് ബാദ്ധ്യതയായി പിണറായി സർക്കാർ മാറിയെന്ന് മുൻമന്ത്രി വി.എസ്.ശിവകുമാർ പറഞ്ഞു. കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കൂട്ടബലാത്സഗങ്ങളുടെയും നാടായി കേരളം മാറി. ദൈവത്തിന്റെ സ്വന്തം നാട് മയക്കുമരുന്ന് മാഫിയുടെ നാടായി മാറി. ലഹരി കച്ചവടം നടത്തുന്നത് ഡി.വൈ.എഫ്‌.ഐയുടെയും എസ്.എഫ്‌.ഐയുടെയും നേതാക്കന്മാരാണ്. ഇവർക്ക് പൊലീസും സർക്കാരും ഒത്താശ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കൊല്ലം അസംബ്ലി മണ്ഡലം നേതൃയോഗം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സി അംഗം അ‌ഡ്വ.ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.സി.രാജൻ, എ.കെ.ഹഫീസ്, സൂരജ് രവി, കൃഷ്ണവേണി ശർമ്മ,

ആർ.രമണൻ, കുഴിയം ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.