
കൊല്ലം: പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രം ട്രസ്റ്റ് അംഗവും പരേതനായ കെ.സുരേന്ദ്രന്റെ ഭാര്യയും കൊടിമൂട്ടിൽ ക്ഷേത്രം ട്രസ്റ്റ് മുൻ സെക്രട്ടറി, പരേതനായ എസ്.പ്രശോഭന്റെ മാതാവുമായ പാരിപ്പള്ളി കളത്തറ വീട്ടിൽ പി.സാവിത്രി നിര്യാതയായി. സംസ്കാരം നടത്തി. മറ്റുമക്കൾ: എസ്.പ്രസേനൻ, എസ്.പ്രകാശ്. മരുമക്കൾ: സവിതാറായി, ബീന, കല. സഞ്ചയനം 19ന്.