sree
നീ​രാ​വിൽ ന​വോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യിൽ ന​ട​ന്ന കെ.പി. അ​പ്പൻ സ്​മൃ​തി സം​ഗ​മം മു​തിർ​ന്ന മാദ്ധ്യമ പ്ര​വർ​ത്ത​കൻ ആർ. ശ്രീ​ക​ണ്ഠൻ നാ​യർ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു

കൊല്ലം: മ​ല​യാ​ള സാ​ഹി​ത്യ​വി​മർ​ശ​നക​ല​യ്​ക്ക് പു​തി​യ മാ​ന​ങ്ങൾ പ​കർ​ന്ന കെ.പി. അ​പ്പ​ന്റെ ഓർ​മ്മ​ക​ളു​മാ​യി സ്​മൃ​തി സം​ഗ​മം നടന്നു. മി​ക​ച്ച ലൈ​ബ്ര​റി​ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്​​കാ​രം നേ​ടി​യ നീ​രാ​വിൽ ന​വോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യിൽ സാ​ഹി​ത്യ​പ്രേ​മി​ക​ളും കെ.പി. അ​പ്പ​ന്റെ ശി​ഷ്യ​സ​മൂ​ഹ​വും കു​ടും​ബാം​ഗ​ങ്ങ​ളും ഒ​ത്തു​ചേർ​ന്ന പ​രി​പാ​ടി മു​തിർ​ന്ന മാ​ദ്ധ്യ​മ പ്ര​വർ​ത്ത​ക​നാ​യ ആർ.ശ്രീ​ക​ണ്ഠൻ നാ​യർ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. കാ​ല​ത്തി​ന്റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​താ​ണ് കെ.പി.അ​പ്പൻ എ​ഴു​ത്തു​ക​ളു​ടെ മൗ​ലി​ക​ത. നി​രൂ​പ​ണ സാ​ഹി​ത്യ​ത്തിൽ ഇ​ന്നും ചർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രൻ. ഇ​രു​ട്ടി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന സ​മൂ​ഹ​ത്തെ വെ​ളി​ച്ച​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തിൽ പ്ര​ധാ​നി. പാ​ണ്ഡി​ത്യ​പ്ര​ക​ട​ന​മ​ല്ല, മ​റി​ച്ച് സൗ​ന്ദ​ര്യാ​ത്മ​ക​മാ​യും വി​മർ​ശി​ക്കാൻ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ച്ച പ്ര​തി​ഭ​യാ​ണ് കെ.പി.അ​പ്പൻ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ.പി. അ​പ്പ​ന്റെ ര​ച​ന​ക​ളുൾ​പ്പെ​ടു​ത്തി​യ പു​സ്​ത​ക​പ്ര​ദർ​ശ​നം സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷൻ ഡ​യ​റ​ക്ടർ എ.ജി. ഒ​ലീ​ന ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ന​വോ​ദ​യം ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡന്റ് ബേ​ബി ഭാ​സ്‌കർ അ​ദ്ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി എ​സ്. നാ​സർ, ഡോ. എ​സ്. ശ്രീ​നി​വാ​സൻ, പ്രൊ​ഫ. കെ. ജ​യ​രാ​ജൻ, ഡോ. പ്ര​സ​ന്ന രാ​ജൻ, ഡോ.എ.ഷീ​ലാകു​മാ​രി,

ഡോ.എ​സ്. ന​സീ​ബ്, കെ.പി.ന​ന്ദ​കു​മാർ, ഡോ.എം.എ​സ്.നൗ​ഫൽ, എ​സ്.വി.ഷൈൻലാൽ, കെ.എ​സ്.അ​ജി​ത്ത് തു​ട​ങ്ങി​യ​വർ ഓർ​മ്മ​കൾ പ​ങ്കു​വച്ചു.