കരുനാഗപ്പള്ളി: ലഹരിക്കെതിരെ കരുനാഗപ്പള്ളിയിൽ ഇന്ന് ബോധവത്കരണ സെമിനാർ നടത്തുന്നു. കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനും ശ്രീനാരായണ കോളേജ് ആൻഡ് ഓപ്പൺ സ്കൂളും എക്സൈസ് കരുനാഗപ്പള്ളി റേഞ്ച് ഓഫീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9.30ന് കരുനാഗപ്പള്ളി യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കുന്ന ബോധവത്കരണ സെമിനാർ യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനാകും. കേരളകൗമുദി റെസിഡന്റ് എഡിറ്രറും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ എന്നിവർ ആശംസാ പ്രസംഗം നടത്തും. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ പി.എൽ. വിജിലാൽ ബോധവത്കരണ ക്ളാസ് നയിക്കും. കേരള കൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി സ്വാഗതവും പ്രിൻസിപ്പൽ സിനിറാണി നന്ദിയും പറയും.