thev
തേവലക്കര മുളയ്ക്കൽ എൽപി എസ ൽ നടപ്പാക്കിയ കൃഷി പദ്ധതി ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്യുന്നു

ചവറ: തേവലക്കര ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറ്റക്കര വടക്ക് ഒന്നാം വാർഡിൽ മുളയ്ക്കൽ എൽ.പി.എസിൽ കുന്നോളം വിളയിക്കാൻ കുഞ്ഞിളം കൈകൾ എന്ന പേരിൽ സ്കൂൾ അധികൃതർ പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനസ് നാത്തയ്യത്ത് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രശ്മി മുഖ്യാതിഥി ആയിരുന്നു. അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾ കൃഷിയിലേക്കിറങ്ങുന്നത്. ഹെഡ്മിസ്ട്രസ് ബി.സൂസമ്മ സ്വാഗതവും വരുൺ ലാൽ നന്ദിയും പറഞ്ഞു. കൃഷി അസിസ്റ്റന്റ് ശ്യാം കുമാർ ,എഫ്.എച്ച്.സി നഴ്സ് ജൂബി, അദ്ധ്യാപകരായ റെയ്ച്ചൽ തോമസ്, ആനി, ആശാ വർക്കർമാരായ പ്രസന്നകുമാരി, ശിവകുമാരി പി.ടി.എ ഭാരവാഹികളായ ഷാജഹാൻ, ആതിര സുനിത്ത് എന്നിവർ നേതൃത്വം നൽകി.