photo
പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് സ്ഥലം മാറി പോകുന്ന ഡോ.ആർ.ഷാഹിർഷക്ക് പുനലൂർ പൗരാവലിക്ക് വേണ്ടി പി.എസ്.സുപാൽ എം.എൽ.എ ഉപഹാരം നൽകി ആദരിക്കുന്നു .മുൻ മന്ത്രി കെ.രാജു, നഗരസഭ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, മുൻ ചെയർമൻ എം.എ.രാജഗോപാൽ തുടങ്ങിയവർ സമീപം

പുനലൂർ: .പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടായി മടങ്ങുന്ന ഡോ.ആർ.ഷാഹിർഷക്ക് പുനലൂർ പൗരാവലി നൽകിയ യാത്രയയപ്പ് സമ്മേളനം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. മുൻ മന്ത്രി കെ.രാജു മുഖ്യപ്രഭാഷണം നടത്തി. മുൻ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡി.ദിനേശൻ, അഡ്വ.പി.എ.അനസ്, വസന്തരഞ്ചൻ, കൗൺസിലർമാരായ ഷൈൻബാബു, എൻ.സുന്ദരേശൻ, പ്രീയ പിള്ള , ലേഖസുധാകരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് എസ്.നൗഷറുദ്ദീൻ, എൻ.സി.പി സംസ്ഥാന എക്സിക്യുട്ടീവ് അംഗം സന്തോഷ് കെ.തോമസ്,എച്ച്.എം.സി അംഗങ്ങളായ എസ്.കുമാർ,കെ.കെ.രാജേന്ദ്രൻ, ജോബോയ് പേരേര തുടങ്ങിയ നിരവധി പേർ സംസാരിച്ചു.