muhammad-

കൊല്ലം: കൊല്ലം, കരുനാഗപ്പള്ളി മേഖലയിൽ നടത്തിയ എക്‌സൈസ് സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്നുകളുമായി യുവാവിനെ പിടികൂടി. മാരക മയക്കുമരുന്നായ ഒൻപത് ഗ്രാം എം.ഡി.എം.എയും അര കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്.

തൊടിയൂർ ചിറ്റക്കാട്ട് തെക്കതിൽ മുഹമ്മദ് ഷാനാണ് (34) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ തൊടിയൂർ മുരുകാലയം ജംഗ്ഷനിൽ മയക്കുമരുന്ന് വിൽപ്പന നടത്തിക്കൊണ്ടിരിക്കെയാണ് പിടികൂടിയത്. എറണാകുളത്ത് നിന്നാണ് എം.ഡി.എം.എ എത്തിക്കുന്നത്. സ്‌പ്രേ പെയിന്റിംഗ് തൊഴിലാളിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

റെയ്ഡിൽ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ്, ഇൻസ്പെക്ടർ, ബി.വിഷ്ണു, അസി. ഇൻസ്പെക്ടർ മനോജ് ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിഥിൻ, അജിത്ത്, ജൂലിയൻ ക്രൂസ്, ഗംഗ തുടങ്ങിയവർ പങ്കെടുത്തു.