prasanna
കൊല്ലം എസ്.എൻ കോളേജിൽ നടന്ന കെ.പി. അപ്പൻ അനുസ്മരണം പ്രസന്നരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കവിത പോലെ കെ.പി അപ്പന്റെ നിരൂപണങ്ങൾ എത്ര വായിച്ചാലും മതിവരില്ലെന്ന് കൊല്ലം എസ്.എൻ കോളേജിൽ നടന്ന കെ.പി അപ്പൻ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് എഴുത്തുകാരൻ പ്രസന്നരാജൻ പറഞ്ഞു. കെ.പി അപ്പന്റെ ആശയങ്ങളോട് വിയോജിപ്പുള്ളവരായിരുന്നു കൂടുതലും അദ്ദേഹത്തെ ആരാധിച്ചിരുന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള വിഭാഗം മേധാവി ഡോ.എം.എസ്. സുചിത്ര സ്വാഗതം പറഞ്ഞു. പി.ടി.എ സെക്രട്ടറി യു.അധീശ് സംസാരിച്ചു. മലയാള വിഭാഗം അസി. പ്രൊഫസർ ഡോ.സ്മിത പ്രകാശ് നന്ദി പറഞ്ഞു.