
കരുനാഗപ്പള്ളി: ഗൾഫിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും. പടനായർകുളങ്ങര വടക്ക് ചായക്കാരൻതറയിൽ പരേതനായ ബാലകൃഷ്ണന്റെയും ഭാരതിയുടെയും മകൻ ദേവദാസാണ് (46) മരിച്ചത്. കഴിഞ്ഞ 3ന് ദമാമിന് സമീപം ഹൃദയസംബന്ധമായ അസുഖത്താലാണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലേഖ. മക്കൾ: ദൃശ്യ, ദേവനന്ദു.