
ഇരവിപുരം: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് അനധികൃതമായി നിർമ്മിച്ച 3500 ലിറ്റർ വൈൻ എക്സൈസ് സംഘം പിടിച്ചെടുത്തു. ബോട്ടിലുകളിലാക്കിയും അല്ലാതെയുമാണ് സൂക്ഷിച്ചിരുന്നത്. പട്ടത്താനം സ്വദേശിയായ ഒരാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. മാടൻനടയിലുള്ള ന്യൂ ഐശ്വര്യാ നഗറിലെ ഒരു വാടക വീട് കേന്ദ്രീകരിച്ചാണ് അനധികൃത വൈൻ നിർമ്മാണം നടന്നിരുന്നത്. കുപ്പി കളിലാക്കിയ വൈൻ പെട്ടികളിൽ നിറച്ച നിലയിലായിരുന്നു. വൈൻ ഉത്പാദനത്തിനായുള്ള സാധനങ്ങളും ടാങ്കും എക്സൈസ് കണ്ടെടുത്തു. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.രാജു, ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർ ബി.സന്തോഷ്, പ്രിവന്റീവ് ഓഫീസർ പി.ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ശ്യാംകുമാർ, വുമൺ സി.ഇ.ഒ സരിത, ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.