കൊല്ലം: ഒരു കോടി വൃഷ തൈ നടീലിന്റെ ഭാഗമായി കൃഷിഭവനിലെത്തിയ തൈകൾ കർക്ഷകരെ അറിയിക്കാതെ വാട്സാപ്പ് ഗ്രൂപ്പിലുളളവർക്ക് മാത്രം വിതരണം ചെയ്യുന്നതിനെതിരെയും പഞ്ചായത്തിൽ കൃഷിയേ പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടികളും സ്വീകരിക്കാതെ ഓഫീസിൽ അടയിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പവിത്രേശ്വരം കൃഷിഭവൻ ഉപരാധിച്ചു. സമിതി സെക്രട്ടറി ഇടവട്ടം സുരേഷ് അദ്ധ്യക്ഷായി. പഞ്ചായത്ത് സമിതി പ്രസിഡന്റ് കൈതക്കോട് സുരേഷ് ഉദ്ഘാടനം ചെയ്തു. സേതു ഇടവട്ടം, പ്രദീപ് തുരുത്തേൽ, രാമൻ പിള്ള , അനീഷ് കൈതക്കോട് ഷാജി, അമ്പേലി സുരേഷ്, മണിയൻ തുടങ്ങിയവർ പങ്കെടുത്തു.