കൊല്ലം: ശക്തികുളങ്ങര നാടക ആസ്വാദന സംഘത്തിന്റെ നേതൃത്വത്തിൽ എട്ടാമത് ശക്തികുളങ്ങര നാടകോത്സവം 19 മുതൽ 22 വരെ നടക്കുമെന്ന്

പ്രസിഡന്റ് ടോം ഹെന്ററി അറിയിച്ചു. 19ന് വൈകിട്ട്‌ 7ന് ആര്യാടൻ ഷൗക്കത്ത് നാടകോത്സവം ഉദ്ഘടനം ചെയ്യും. ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ഇടവക ദേവാലയത്തിന് സമീപത്തെ വേദിയിലാണ് നാടകങ്ങൾ അരങ്ങേറുക. 22ന് നടക്കുന്ന സമാപനസമ്മേളനത്തിൽ എം.എൽ.എയും ഗായികയുമായ ദലീമ ജോജോ പങ്കെടുക്കും. നമ്മൾ നാടക്കാർ തീയറ്റർ ഗ്രൂപ്പിന്റെ 'മധുര നെല്ലിക്ക', കൊല്ലം അനശ്വരയുടെ 'അമ്മ മനസ് ', ചങ്ങനാശേരി അണിയറയുടെ 'നാല് വരിപ്പാത', കൊല്ലം അസീസിയുടെ 'ജലം' എന്നീ നാടകങ്ങൾ അരങ്ങേറും. വില്യംസ് ജെ.നെറ്റോ, ജോസഫ്‌ ലിയോൺ, ബെഗിൻ ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.