കൊല്ലം: കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം 19, 20 തീയതികളിൽ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജനറൽ കൺവീനർ വാര്യത്ത് മോഹൻ കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

19ന് രാവിലെ 10ന് ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് പതാക ഉയർത്തും. 20ന് രാവിലെ 9ന് വിളംബര ജാഥ. 10ന് സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. പി.സി.വിഷ്ണു നാഥ്‌ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 11ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് അദ്ധ്യക്ഷനാകും. 12ന് സംഘടന ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് സിംബോസിയം ഡോ.ശൂരനാട് രാജശേഖരൻ ഉദ്‌ഘാടനം ചെയ്യും. 3ന് സുഹൃത്ത് സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എയും വൈകിട്ട് 4ന് നടക്കുന്ന വനിതാ സമ്മേളനം എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണയും ഉദ്‌ഘാടനം ചെയ്യും.