 
പുനലൂർ: ഇന്ത്യയും പാക്കിസ്ഥാനുമായി 1971ൽ നടന്ന യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ 61-ാം വാർഷികാഘോഷം നടന്നു. കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പുനലൂർ ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരസൈനികരുടെ സ്മരണക്കായ് പുനലൂർ ടി.ബി ജംഗ്ഷനിലെ യുദ്ധ സ്മാരകത്തിൽ മേഖല പ്രസിഡന്റ് ക്യാപ്ടൻ എസ്.മധുസൂദനന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടത്തി. രക്ഷാധികാരി സൂസമ്മ നൈനാൻ, സെക്രട്ടറി കുര്യൻ മാത്യൂ, ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണൻ പിള്ള, ട്രഷറർ രവീന്ദ്രൻ പിള്ള, ക്യാപ്ടൻ കുഞ്ഞുമോൻ, കലാധര പണിക്കർ, പി.എം.ഫിലിപ്പ്, ഷൈൻ, സൈനിലാബ്ദീൻ, സാമുവേൽ, ഭൂവനകുമാർ, സഹദേവൻ, ജമാലുദ്ദീൻ കുട്ടി, രാജേന്ദ്ര പ്രസാദ്, മഹിള വിംഗ് സെക്രട്ടറി ഷീല മധുസൂദനൻ തുടങ്ങിയ നിരവധിപേർ പങ്കെടുത്തു.