photo
ഏരൂർ പഞ്ചായത്തിലെ ആർച്ചൽ വാർഡിലെ റോഡിന്റെയും കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ സമീപം

അഞ്ചൽ: ഏരൂർ പഞ്ചായത്തിൽ ആർച്ചൽ വാർഡിലെ മണലിപ്പച്ച-ഇലവൻകുന്ന് കോളനി റോഡിന്റെയും കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന മുരളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, പ്രസന്ന ഗണേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർച്ചൽ സുഗതൻ, സി.ഡി.എസ് മെമ്പർ ബീന, രാമചന്ദ്രൻ, അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 22 ലക്ഷം രൂപ മുടക്കി റോഡും പട്ടിക ജാതി വികസന വകുപ്പിൽ നിന്ന് 20 ലക്ഷം രൂപ മുടക്കി കുടിവെള്ള പദ്ധതിയും നടപ്പിലാക്കിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.