കൊല്ലം: ജില്ലയിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് പുരസ്കാരം നൽകുന്നു. പൂരിപ്പിച്ച അപേക്ഷയും രേഖകളും 24ന് അകം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അവാർഡ് ലഭിച്ചവരെ പരിഗണിക്കില്ല.
അപേക്ഷ ഫാറം ഗവ. മൃഗാശുപത്രികളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ
ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കണം. ഫോൺ:
0474 2795076.