
കൊല്ലം : കാരംകോട് വിമല സെൻട്രൽ സ്കൂൾ ആതിഥ്യമരുളിയ കൊല്ലം സഹോദയ സ്പോർട്സ് മീറ്റ് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്നു. ഒളിമ്പ്യൻ അനിൽഡ തോമസ് മീറ്റ് ഉദ്‌ഘാടനം ചെയ്തു. 12 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ സർവോദയ സെൻട്രൽ വിദ്യാലയ,
14 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ബി.ആർ.മെമ്മോറിയൽ സെൻട്രൽ സ്കൂൾ, 16 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ബി.ആർ.മെമ്മോറിയൽ സെൻട്രൽ സ്കൂൾ, 19 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ വിമല സെൻട്രൽ സ്കൂൾ എന്നിവർ ഓവറോൾ ചാമ്പ്യന്മാരായി.
35 ൽപ്പരം സ്കൂളുകൾ മാറ്റുരച്ച മീറ്റിൽ ചെങ്ങമനാട് ബി.ആർ.മെമ്മോറിയൽ സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം കാരംകോട് വിമല സെൻട്രൽ സ്കൂളിനും മൂന്നാം സ്ഥാനം അഞ്ചൽ സെന്റ് ജോൺസ് സ്കൂളിനും ലഭിച്ചു. സമാപന സമ്മേളനം കൊല്ലം സഹോദയ പ്രസിഡന്റ് റവ.ഫാ.ഡോ.എബ്രഹാം തലോത്തിൽ ഉദ്‌ഘാടനം ചെയ്തു. ഫാ.സാമുവേൽ പഴവൂർ പടിക്കൽ, ഫാ.സണ്ണി, കൊല്ലം സഹോദയ ജനറൽ സെക്രട്ടറി ബാലഗോപാൽ, ടോം മാത്യു, എബി എബ്രഹാം, കൺവീനർ സാബുകുമാർ എന്നിവർ സംസാരിച്ചു.