ocr
ഓച്ചിറ മേഖലാജാഥ ഉദ്ഘാടനത്തോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ സംസാരിക്കുന്നു.

ഓച്ചിറ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ 'ശാസ്ത്ര വിചാര പുലരി പിറക്കാൻ' എന്ന സന്ദേശവുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതനാ യാത്രയുടെ പ്രചരണാർത്ഥം ഓച്ചിറയിൽ പഞ്ചായത്ത് തല വിളംബര ജാഥ നടന്നു. എം.രാമചന്ദ്രൻ പിള്ള ക്യാപ്ടനും എസ്.അരുൺകുമാർ മാനേജരുമായ ഓച്ചിറ മേഖലാജാഥ സംസ്ഥാന കൗൺസിൽ അംഗം എ.പ്രദീപ് ഓച്ചിറ പബ്ലിക് ലൈബ്രറിയിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.പി.ജയപ്രകാശ് മേനോൻ, എം.ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.