
കൊല്ലം : കൊല്ലം കോർപറേഷന്റെയും സ്പോർട്ട്സ് കൗൺസിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഖൽബിൽ ഖത്തർ ബിഗ് സ്ക്രീൻ ഫെസ്റ്റിന്റെ ഭാഗമായി ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ കായിക പ്രതിഭകളെ ആദരിച്ചു. ഏഷ്യൻ മെഡലിസ്റ്റ് കെ.രാഘുനാഥൻ, മാസ്റ്റേഴ്സ് വേൾഡ് സിൽവർ മെഡലിസ്റ്റ് സുരേഷ്, ഡോ.കെ.രാമഭദ്രൻ എന്നിവരെയും സ്പോർട്സ് അക്കാദമി, സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയിൽ നിന്നുള്ളത് ഉൾപ്പടെ ദേശീയ, സംസ്ഥാന മത്സരങ്ങളിൽ മെഡൽ നേടിയ കായിക താരങ്ങളെയും ആദരിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്തു. കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്‌സി ക്കുട്ടൻ കായിക പ്രതിഭകളെ ആദരിച്ചു. എക്സ് ഏണസ്റ്റ് , ഡി.എസ്.ഒ ബിജിലാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.