
കൊല്ലം: സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങളുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ ലോഗോ കൈമാറി. 27 മുതൽ 30 വരെയാണ് സംസ്ഥാന തല കായിക മത്സരങ്ങൾ. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്.ബിന്ദു, ജില്ലാ കോ ഓഡിനേറ്റർ എസ്.ഷബീർ തുടങ്ങിയവർ പങ്കെടുത്തു.