bharatha-
ഭാരത് ജോഡോ യാത്ര നുറു ദിനംപിന്നിട്ടതിന്റെ ആഘോഷ പരിപാടികൾ കൊല്ലൂർവിള പള്ളിമുക്കിൽ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറുദിനം പിന്നിട്ടതിന്റെ ആഘോഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് വടക്കേവിള, മണക്കാട് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കൊല്ലൂർവിള പള്ളിമുക്കിലെ ജോഡോ യാത്രയുടെ ജില്ലാസ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മണക്കാട് മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ അദ്ധ്യക്ഷത വഹിച്ചു. വടക്കേവിള മണ്ഡലം പ്രസിഡന്റ് ശിവരാജൻ വടക്കേവിള, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷാ സലിം, അഫ്സൽ തമ്പോര്, രാജേന്ദ്രൻ പിള്ള, അഡ്വ.നഹാസ്, അബ്ദുൽ ജലീൽ, അഫ്സൽ ബാദുഷ, താജുദ്ദീൻ പള്ളിമുക്ക്, വൈ.ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.

തുടർന്ന് കരിമരുന്ന് പ്രയോഗവും നടന്നു.