mpil
ബോട്ടണിയിൽ ( കേരള സർവകലാശാല )എംഫില്ലിന് ഒന്നാം റാങ്ക് നേടിയ ആർഷാ നാരായണനെ ചവറ തെക്കുംഭാഗം കാസ്കറ്റിനു വേണ്ടി പ്രസിഡന്റ് ആർ.ഷാജി ശർമ്മ അനുമോദിക്കുന്നു

ചവറ : കേരള സർവകലാശാലയിൽനിന്ന് ബോട്ടണിയിൽ എംഫിൽ ഒന്നാം റാങ്കോടെ വിജയിച്ച ആർഷ നാരായണന് ജന്മനാടിന്റെ അനുമോദനം. ചവറ തെക്കുംഭാഗം നടുവത്തുചേരി കുമ്പിത്തോടിൽ ആർഷ നാരായണനെ ഇ.എം.എസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി (കാസ്കറ്റ്) പ്രവർത്തകരാണ് വീട്ടിലെത്തി അനുമോദിച്ചത്. സൊസൈറ്റി പ്രസിഡന്റ് ആർ.ഷാജി ശർമ, സെക്രട്ടറി സി.ശശിധരൻ എന്നിവർ ആർഷയെ പൊന്നാട അണിയിച്ചു. സൊസൈറ്റി ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ എസ്.സുരേഷ് ബാബു, എസ്.മോഹനൻ, ആച്ചയ്ക്കൽ ചന്ദ്രൻ പിള്ള, ആർ.രാജേഷ്, കാസ്കറ്റ് വായനശാല ഭാരവാഹികളായ ടി.പ്രദീപ്, പി.ഷാജി എന്നിവർ പങ്കെടുത്തു.