ചവറ : കട്ടമരത്തിൽ മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് 10 കിലോ തുക്കം വരുന്ന കടലാമ. ഒടുവിൽ ആമയെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിയപ്പോൾ വലയും വള്ളവും ഒഴിഞ്ഞ് തന്നെ കിടന്നു. എങ്കിലും കടലാമയെ രക്ഷപ്പെടുത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് മത്സ്യത്തൊഴിലാളിയായ ചവറ പൊൻമന വിളക്കും മൂട്ടിൽ ചന്ദ്രപ്രസാദ്. ഇന്നലെ വെളുപ്പിന് കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിന് പടിഞ്ഞാറ് തിരണ്ടി മത്സ്യം ലഭിക്കാൻ വിരിച്ച പാച്ച്‌ വലയിലാണ് ആമ കുടുങ്ങിയത്. കരയിലെത്തിച്ച ആമയെ മറ്റു പരിക്കുകൾ പറ്റാതെ വലയുടെ കുരുക്കഴിച്ച് ഉടൻ തന്നെ കടലിലേക്ക് വിട്ടു.