ഓടനാവട്ടം : ഇളമാട് പഞ്ചായത്തിൽ അമ്പലം മുക്ക് -തോട്ടത്തറ റോഡിന്റെ ഭൂരിഭാഗവും പൊട്ടി പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായി. 1971ൽ വീരചരമം പ്രാപിച്ച സൈനികൻ ശിശുപാലൻ നായരുടെ സ്മരണാർത്ഥം ശിശുപാലൻ നായർ റോഡ് എന്നാണ് റോഡിന്റെ മറ്റൊരു പേര്.
പ്രദേശത്തെ വലിയ മെയിൻ റോഡായ ആയൂർ - ഓയൂർ റോഡിലെത്താനുള്ള ഏക റോഡ്കൂടി കൂടിയാണിത്.
ശോച്യാവസ്ഥ പരിഹരിക്കണം
മഴക്കാലമായിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ വെള്ളക്കെട്ടുകൂടിയാകും. ഇളമാട് കാർഷിക വിപണി, യു.പി സ്കൂൾ, ലക്ഷം വീട് കോളനി തുടങ്ങിയവയെല്ലാം
ഈ റോഡിന്റെ വശങ്ങളിലുണ്ട്. റോഡിന്റെ തകർച്ച പ്രദേശത്തെ കർഷകരെയാണ് ഏറ്രവുമധികം ബാധിച്ചിരിക്കുന്നത്. കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രധാനം.
അധികൃതർ അടിയന്തര നടപടി സ്വീകരിച്ച് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വീരചരമം പ്രാപിച്ച സൈനികന്റെ പേരിലുള്ള ഒരു റോഡാണിത്. റോഡിന്റെ തകർച്ചയെ അധികൃതർ അവഗണിക്കുന്നത് ആ സൈനികനോട് കാണിക്കുന്ന
അനാദരവായിട്ടേ കാണാനാകൂ. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ചെറിയ പാച്ചു വർക്കുകൾ ചെയ്തിരുന്നുവെന്നല്ലാതെ റോഡിന്റെ അറ്റകുറ്റപണികൾ ചെയ്യാറില്ല.
കൂടാതെ ജപ്പാൻ കുടിവെള്ളത്തിന്റെ പേരിലും റോഡ് കുഴിച്ച് കുളമാക്കിയിട്ടുണ്ട്.ബന്ധപ്പെട്ടവർ റോഡിന്റെ തകർച്ച മാറ്റാൻ ശാശ്വത നടപടി സ്വീകരിക്കണം.
എസ്. വിനോദ്ലാൽ,
മുൻ സെക്രട്ടറി, എസ് .എൻ .ഡി .പി യോഗം അമ്പലംമുക്ക് ശാഖ,
വൈസ് പ്രസിഡന്റ്, കാർഷിക വിപണി, അമ്പലംമുക്ക്, ഇളമാട്.
ഈ റോഡിൽ സ്ഥിരം അപകടങ്ങളാണ്. വളരെ
പരിതാപകരമാണ് റോഡിന്റെ അവസ്ഥ. ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം.
ആർ. സന്തോഷ്,
സെക്രട്ടറി, എസ് .എൻ.ഡി .പി യോഗം അമ്പലം മുക്ക് ശാഖ