xl
റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് തഴവ മണ്ഡലം മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ കരിങ്കവാടം നിർമ്മിച്ച് പ്രതിഷേധിച്ചപ്പോൾ

തഴവ: തഴവ ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് മേഖല സമതിയുടെ നേതൃത്വത്തിൽ കരിങ്കൊടി കവാടം നിർമ്മിച്ച് വേറിട്ട പ്രതിഷേധ സംഗമം നടത്തി .മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.എ.ആസാദ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ഖലീലുദ്ദീൻ പൂയപ്പള്ളി അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് മണിലാൽ എസ് ചക്കാലത്തറ, കൈതവനത്തറ ശങ്കരൻകുട്ടി, രമാഗോപാലകൃഷ്ണൻ, കെ.പി.രാജൻ ,മേലൂട്ട് പ്രസന്നകുമാർ, ഇസ്മയിൽ തടത്തിൽ, അനിൽ വാഴപ്പള്ളി, മുഹമ്മദ് ഷാ, ഷാജി മിൽമാ, അഡ്വ.ബാബുരാജ്, ബീഗം ജസീന എന്നിവർ സംസാരിച്ചു.