
ചാത്തന്നൂർ: ലോകസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി നെഹ്റു ഭവനിൽ കൂടിയ നേതൃയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറിയും കൊല്ലം പാർലമെന്റ് മണ്ഡലം ചുമതലക്കാരനുമായ വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി നിർവാഹക സമിതി അംഗം എ.ഷാനവാസ് ഖാൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ഡോ.ശൂരനാട് രാജശേഖരൻ, കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് എം.സുന്ദരേശൻ പിള്ള, പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പളളി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.ശ്രീലാൽ, എ.ഷുഹൈബ്,സുഭാഷ് പുളിക്കൽ, എൻ.ഉണ്ണിക്കൃഷ്ണൻ, സിസിലി സ്റ്റീഫൻ,കെ.പ്രദീഷ് കുമാർ, ചാത്തന്നൂർ മുരളി, പരവൂർ സജീബ്, പി.ശ്രീജ, ഷീലബിനു തുടങ്ങിയവർ സംസാരിച്ചു.