shine-kumar-padam

കൊല്ലം: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പുരസ്കാരം ഡോ.ഡി.ഷൈൻ കുമാറിന്.കൊല്ലം വെറ്റ്സ് വില്ലയിലെ സമ്മേളനത്തിൽ എം.മുകേഷ് എം.എൽ.എ പുരസ്കാരം സമ്മാനിച്ചു.മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടറും കൗമുദി ടി.വിയിലെ ഹരിതം സുന്ദരം കാർഷിക പരിപാടിയുടെ അവതാരകനുമാണ് ഡോ.ഷൈൻ കുമാർ.മികച്ച കാർഷിക പത്രപ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡ്,​മികച്ച കാർഷിക ദൃശ്യമാദ്ധ്യമ പ്രവർത്തകനുള്ള രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.കൊല്ലം മങ്ങാട് സ്വദേശിനിയും പട്ടത്താനം സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയുമായ വി.എസ്.രേഖയാണ് ഭാര്യ.മക്കൾ:എസ്.അനന്തപദ്മനാഭൻ,​എസ്.അനന്തകൃഷ്ണൻ.