പുത്തൂർ: ഗുരുധർമ്മ പ്രചരണസംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 90-ാം ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ആർ.ശങ്കറിന്റെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്ന് ആരംഭിക്കുന്ന 31-ാം ശിവഗിരി തീർത്ഥാടന പദയാത്രയുടെ വിളംബര മഹാസമ്മേളനവും പീതാംബര ദീക്ഷ ദാനവും നാളെ കോട്ടത്തല പൂഴിക്കാട് ശ്രീ ഭദ്രാദേവി ക്ഷേത്രാങ്കണത്തിൽ നടക്കും. രാവിലെ 9ന് നടക്കുന്ന പ്രാർത്ഥനാ സംഗമം സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ ഉദ്ഘാടനംചെയ്യും. വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ അദ്ധ്യക്ഷനാകും. ക്ലാപ്പന സുരേഷ് പ്രാർത്ഥന നയിക്കും. 10ന് ശിവഗിരി തീർത്ഥാടന പദയാത്രയുടെ വിളംബര മഹാസമ്മേളനവും പീതാംബര ദീക്ഷദാനവും മുൻ എം.എൽ.എ ഐഷപോറ്റി നിർവഹിക്കും. സംഘം കേന്ദ്ര സമിതി ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷനാകും. ഓടനാവട്ടം ഹരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പാത്തല രാഘവൻ, കരീപ്ര സോമൻ, ശോഭന ആനകോട്ടൂർ, ക്ഷേത്ര സെക്രട്ടറി ഭരത്കുട്ടൻ, എം .കരുണാകരൻ, പ്രസാദ് തിരുമേനി, എസ്. സുരേഷ്, ഉമാദേവി എന്നിവർ സംസാരിക്കും.