കൊല്ലം : കേരളാസ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനാചരണം നടന്നു. ജില്ലാ പ്രസിഡന്റ് ജി.ചെല്ലപ്പൻ ആചാരി അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ.ഡാനിയേൽ ഉദ്‌ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി എസ്.വിജയധരൻപിള്ള വിഷയം അവതരിപ്പിച്ചു. കെ.കെ.ശിവശങ്കരപിള്ള, സി.കനകമ്മ അമ്മ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതവും ജില്ലാ ട്രഷറർ കെ.സമ്പത്ത് കുമാർ നന്ദിയും പറഞ്ഞു.