seminar-
ജില്ലാലീഗൽ അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം ഷാഹീദാ കമാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാലീഗൽ അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ലിംഗ സമത്വം ഇന്ത്യയിൽ ഇന്ന് എന്ന വിഷയത്തിൽ നടന്ന ജില്ലാതല സെമിനാർ മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം ഷാഹീദാ കമാൽ ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.രാജൻപിള്ളൈ അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം.കെ. രാമചന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ഐഷാഐഷു, പ്രൊഫ. എൻ ഗോപാലകൃഷ്ണപിള്ളൈ , ഡോ. ആർ.മധു,​ അഡ്വ. വേണു ജെ. പിള്ളൈ, അഡ്വ.ബി. ദിലീപ്,​ പ്രൊഫ. ബിന്നി ബിനോയ് തുടങ്ങിയവർ സംസാരിച്ചു . എസ്. ദയ സ്വാഗതവും ഡോ. സീത ലക്ഷ്മി നന്ദിയും പറഞ്ഞു.