കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനിലെ സ്വയം സഹായ സംഘങ്ങൾക്ക് സഹകരണ അർബൻ ബാങ്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പയുടെ നാലാം ഗഡു വിതരണോദ്ഘാടനം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ നിർവ്വഹിച്ചു. യൂണിയൻ ഓഫീസിൽ നടന്ന സമ്മേളനത്തിൽ
മേഖലാകൺവീനറും കൊല്ലം യൂണിയൻ പഞ്ചായത്ത് അംഗവുമായ അഡ്വ.എസ്.ഷേണാജി, കൊല്ലം യൂണിയൻ വനിതാസംഘം സെക്രട്ടറി ഷീലാ നളിനാക്ഷൻ, മൈക്രോ ക്രെഡിറ്റ് കൺവീനർ ഡോ.മേഴ്സി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.