photo
ജനചേതന യാത്രയുടെ ഇടമുളയ്ക്കൽ പ‌ഞ്ചായത്തുതല വിളംബര ജാഥയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യോഗത്തിൽ ജാഥാ ക്യാപ്ടനും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റുമായ എ.ജെ.പ്രതീപ് സംസാരിക്കുന്നു

അഞ്ചൽ: സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അന്തവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ ശാസ്ത്ര വിചാരം പുലരാൻ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന തലത്തിൽ നടക്കുന്ന ജനചേതന യാത്രയുടെ ഇടമുളയ്ക്കൽ പഞ്ചായത്തുതല വിളംബരജാഥ പനച്ചവിള പബ്ലിക് ലൈബ്രറിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി പ്രൊഫ. ബി. ശിവദാസൻ പിള്ള ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സി.ബി.പ്രകാശ് അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടനും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റുമായ എ.ജെ.പ്രതീപ്, എൽ.പ്രസാദ്, സുഷമാദേവി, ലൈബ്രറി സെക്രട്ടറി വി.സുന്ദരേശൻ, കെ. സോമരാജൻ, ബി. മുരളി, വനിതാവേദി ചെയർപേഴ്സൺ സ്വപ്ന ജയകുമാർ, അനിതാ ശങ്കർ, ഗിരിജാ ശിവദാസ്, മഹേന്ദ്രലാൽ, എൻ.ബാലചന്ദ്രൻ ആചാരി, കെ.ശിവദാസൻ, കെ.ദേവരാജൻ, രാജേന്ദ്രൻപിള്ള, സോമശേഖരൻ, ആർ.ഷാജു, ശ്രീനിവാസൻ, റെജി, സുനിൽ, ജമീലാബീവി എന്നിവർ സംസാരിച്ചു.