
തഴവ: ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കരുനാഗപ്പള്ളി കേശവപുരം പോച്ചയിൽ വടക്കതിൽ പുഷ്കരനാണ് (76) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ ദേശീയപാതയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ഭാര്യ: ഓമന. മക്കൾ: അമ്പിളി, അനില, അജി. മരുമക്കൾ: പ്രസന്നൻ, പരേതനായ മധു, ആര്യ.