കൊല്ലം: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കൊല്ലം ബിഷപ്പ് ജറോം നഗറിൽ 19 മുതൽ ജനുവരി 1വരെ വ്യാപാരമേള നടക്കും. 180ൽ പരം വ്യാപാര സ്ഥാപനങ്ങളും മറ്റു അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന മേളയിൽ ആകർഷകമായ സമ്മാനങ്ങളും മെഗാ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം നാളെ വൈകിട്ട് 5.30ന് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിക്കും. കൂപ്പൺ വിതരണോദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും. ട്രേഡ് ഫെസ്റ്റ് ജനറൽ കൺവീനർ ജയിംസ്.ജെ.ചാക്കോ, ട്രസ്റ്റ്‌ മാനേജർ ലാഷ്ലി, ട്രേഡ് ഫെസ്റ്റ് അഡ്വൈസർ എസ്.മനോജ്‌, പ്രോഗ്രാം മാനേജർ മനോജ്‌, ഇർഷാദ് കായാവിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.