binil-

കൊല്ലം : സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ പുന്തലത്താഴം ഉല്ലാസ് നഗർ 90, പള്ളിവിള വീട്ടിൽ ബിനിലിനെ (27) പൊലീസ് അറസ്റ്റുചെയ്തു. കേസിലെ ഒന്നാം പ്രതിയായ പോപ്പി എന്ന വിനീത് ഇയാളുടെ സഹോദരനാണ്. വിനീത് നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ12 ന് രാത്രി 9. 30ന് പഞ്ചായത്ത് വിള പൈപ്പിൻ മൂട്ടിലായിരുന്നുസംഭവം. തൃക്കരുവ, ഇഞ്ചവിള സ്വദേശിയായ സുൽഫിക്കറിന്റെ സുഹൃത്തായ പ്രജീഷും പ്രതികളും തമ്മിലുള്ള മുൻവിരോധം കാരണം പ്രജീഷിനെ വെട്ടി പരിക്കേൽപ്പിക്കാൻ എത്തിയ പ്രതികളെ സുൽഫിക്കർ തടയാൻ ശ്രമിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.