sreerag-

കൊല്ലം: ഓട്ടോറിക്ഷയിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ യുവാവിനെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ വലിയമഠം കളരിത്തെക്കേതിൽ ശ്രീരാഗാണ് (24)അറസ്റ്റിലായത്. കൂട്ടുപ്രതി പേരൂർ കല്ലയ്യത്ത് സന്തോഷിനെ (24) നേരത്തെ പിടികൂടിയിരുന്നു.

ഇളമ്പളളൂർ ആലുംമൂട് ലക്ഷ്മി ഭവനിൽ ലക്ഷ്മണന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന 35000 രൂപയാണ് മോഷണം പോയത്. പരാതിക്കാരൻ കെട്ടിടംപണി നടക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. പ്രതികൾ മോഷ്ടിച്ചെടുത്തത്. പൊലീസ് ഇൻസ്‌പെക്ടർ എൻ.ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ സുകേഷ്, സി.പി.ഒമാരായ ഗോപൻ, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.