jeri-

കൊല്ലം: സ്റ്റേഷനിൽ അതിക്രമം കാട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മീനത്ത്‌ചേരി ആൻസിൽ ഭവനിൽ ജെറിയെയാണ് (30) ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കാവനാട് അമ്മൂസ് ബ്യൂട്ടി പാർലറിൽ മദ്യലഹരിയിലെത്തിയ പ്രതി ബോർഡ് നശിപ്പിക്കുകയും ജോലിക്കാരായ സ്ത്രീകളെ അസഭ്യം വിളിച്ച് ഉപദ്രവിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അക്രമാസക്തനായി. കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചപ്പോൾ ജി.ഡി ചാർജിനെ ആക്രമിക്കുകയും മോശപ്പുറത്തെ ഗ്ലാസും സി.സി ടി.വിയുടെ മോണിറ്ററും കസേരകളും തകർത്തു. പതിനയ്യായിരം രൂപയുടെ നാശനഷ്ടം സംഭവിച്ചു. തുടർന്ന് പി.ഡി.പി.പി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. 2017 മുതൽ എട്ടോളം കേസുകളിലെ പ്രതിയാണ്. എസ്.ഐമാരായ വിനോദ്, ഷാജഹാൻ, എ.എസ്.ഐ മാരായ പ്രദീപ്, ഡാർവിൻ, അനിൽ, സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.