ചാത്തന്നൂർ : കൺസഷൻ തീർന്നുവെന്ന കാരണത്താൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിനിയെ ഇറക്കി വിട്ടതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 12.45ന് കൊല്ലത്ത് നിന്ന് ദേശീയപാത വഴി
പാരിപ്പള്ളി മടത്തറയിലേക്ക് പോകുകയായിരുന്ന ഓർഡിനറി ബസിൽ നിന്നാണ് വിദ്യാർത്ഥിനിയെ ചാത്തന്നൂർ ഊറാംവിളയിൽ
ഇറക്കിവിട്ടത്. കൺസഷൻ തീർന്ന കാര്യം അറിഞ്ഞില്ലെന്ന്
കരഞ്ഞുപറഞ്ഞിട്ടും യാത്രചെയ്യാൻ കണ്ടക്ടർ അനുവദിച്ചില്ലെന്ന് വകുപ്പ് മന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും രക്ഷാകർത്താക്കൾ നൽകിയ
പരാതിയിൽ പറയുന്നു. വഴിയിലിറങ്ങി നിന്ന വിദ്യാർത്ഥിനി മറ്റൊരാളുടെ ഫോണിൽ നിന്ന് വിളിച്ച് രക്ഷാകർത്താക്കൾ വന്ന് ശീമാട്ടി വരിഞ്ഞത്തുള്ള വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.